Latestകേരളം

സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് തുറക്കും

കണ്ണൂർ: സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും.അർധവാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ വരും ദിവസങ്ങളിൽ വിതരണം ചെയ്യും. അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ മിനിമം മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകും.മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ തിങ്കളാഴ്ച നടക്കും. ചൊവ്വാഴ്ച പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും.