ഇന്ന് ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ

പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകുമ്പോൾ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ എത്തുന്നത് 2,44,646 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തി നാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് വിദ്യാർത്ഥികളാണ്.

മറ്റു ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ഇങ്ങനെ;

പ്രീ പ്രൈമറി തലം ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി അറുപത്തി മൂന്ന് (1,34,763) പ്രൈമറി തലം – പതിനൊന്ന് ലക്ഷത്തി അമ്പത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി അമ്പത്തി രണ്ട് (11,59,652)

അപ്പര്‍ പ്രൈമറി തലം – പത്ത് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി പത്തൊമ്പത് (10,79,019) ഹൈസ്കൂള്‍ തലം – പന്ത്രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ട് (12,09,882)

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – മൂന്ന് ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അഞ്ഞൂറ്റി പതിനഞ്ച് (3,83,515)

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി പതിമൂന്ന് (28,113) ആകെ – മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് (39,94,944)