കേരളത്തിൻ്റെ തീരത്ത് വെള്ളിയാഴ്ച രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത
കേരളത്തിൻ്റെ തീരത്ത് വെള്ളിയാഴ്ച രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള യാത്രകളും ഒഴിവാക്കുക. മത്സ്യ തൊഴിലാളികളും തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.