Latestകേരളം

സീരിയല്‍ നടൻ സിദ്ധാര്‍ഥ് പ്രഭു മദ്യലഹരിയില്‍ വാഹനമോടിച്ച്‌ വഴിയാത്രക്കാരനെ ഇടിച്ചിട്ടു

സീരിയല്‍ നടൻ മദ്യലഹരിയില്‍ വാഹനമോടിച്ച്‌ വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവ.കോളജിനു സമീപത്താണ് അപകടം ഉണ്ടായത്. നടൻ സിദ്ധാർഥ് പ്രഭു ആണ് വഴിയാത്രക്കാരനെ ഇടിച്ചിട്ടത്.

ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തു. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.

ഇദ്ദേഹം ജനറല്‍ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.