ആരോഗ്യനില മോശമായതിനെ തുടർന്ന് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നവംബർ രണ്ടിന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നവംബർ 4, 5 തീയതികളിൽ ഷിർദിയിൽ എൻസിപി യോഗം ചേരും. അദ്ദേഹം ക്യാമ്പിൽ പങ്കെടുക്കുമെന്ന് എൻസിപി അറിയിച്ചു. പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ എട്ടിന് മഹാരാഷ്ട്രയിൽ പ്രവേശിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ശരദ് പവാർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണം പവാർ സ്വീകരിച്ചതായി മഹാരാഷ്ട്ര പിസിസി പ്രസിഡന്‍റ് നാനാ പടോലെ പറഞ്ഞു.