Latestകേരളം

ഷാര്‍ജയില്‍ കാറിടിച്ച്‌ മലയാളി കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരിച്ചു

ഷാർജയില്‍ കാറിടിച്ച്‌ മലയാളി കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീൻ- സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമിയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഉമ്മക്കൊപ്പം വീടിന് പുറത്തിറങ്ങിയ സമയത്താണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞമാസമാണ് കുടുംബം സന്ദർശകവിസയില്‍ യു.എ.ഇയിലെത്തിയത്. തലാല്‍ ഗ്രൂപ്പിലെ സെയില്‍സ് ജീവനക്കാരനാണ് പിതാവ് ഷറഫുദ്ദീൻ. കുഞ്ഞിന്റെ മൃതദേഹം ദുബൈ ഖിസൈസിലെ ഖബർസ്ഥാനില്‍ ഖബറടക്കി