ഷാര്‍ജയില്‍ വാഹനമിടിച്ച് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഷാര്‍ജയില്‍ വാഹനമിടിച്ച് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.കുഞ്ഞിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ ഷാർജ പൊലീസ് പിടികൂടി.നവംബർ മൂന്നിന് വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ വീടിന് മുമ്ബിലാണ് ദാരുണമായ സംഭവം നടന്നത്.
കുട്ടിയുടെ സഹോദരങ്ങള്‍ വീടിനകത്തായിരിക്കെ കുഞ്ഞ് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ഇടിച്ച ശേഷം ഡ്രൈവർ ഉടൻ തന്നെ വാഹനം ഓടിച്ച് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. രണ്ട് വയസ്സുള്ള കുഞ്ഞിന്റെ സഹോദരൻ അപകടം കാണുകയും ഓടിച്ചെന്ന് അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് സംഭവസമയത്ത് ജോലിസ്ഥലത്തായിരുന്നു.
കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെക്കുറിച്ച് ഷാർജ പൊലീസ് ഓപ്പറേഷൻസ് റൂമില്‍ ഉടൻ വിവരം ലഭിക്കുകയും വാസിത് പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത ഡ്രൈവറെ തുടർ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
