ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
ലഹരി ഉപയോഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തുക. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഡാൻസാഫ് സംഘത്തെ കണ്ട് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഒടുവിലാണ് കേസ് എടുത്തത്. ഡ്രഗ് ഡീലർ സജീറിനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് മൊഴി നൽകി. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു.