ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് ഇ പി ജയരാജൻ

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.

വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ട് സമാന വിഷയത്തിൽ ഇപി ജയരാജൻ മുമ്പ് നോട്ടീസ് അയച്ചിരുന്നു