താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് മൃതദേഹം നദിയില്‍തള്ളി കുടുംബം
മധ്യപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് മൃതദേഹം നദിയില്‍തള്ളി കുടുംബം.മൊറേന ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ ദിവ്യ സികർവാറാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തില്‍, പിതാവ് ഭരത് സികർവാർ പെണ്‍കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് കല്ലുകെട്ടി വീട്ടില്‍ നിന്ന് 30 കി.മീ അകലെയുള്ള കുൻവാരി പുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
മേല്‍ജാതിയില്‍പ്പെട്ട ക്ഷത്രിയ കുടുംബത്തില്‍ നിന്നുള്ള ദിവ്യയ്ക്ക് പിന്നാക്ക ജാതിയില്‍പ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കുടുംബത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു, ഇത് ദുരഭിമാനക്കൊലയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍.
ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരസ്പരവിരുദ്ധ മറുപടികളാണ് നല്‍കിയത്. ഫാനില്‍നിന്ന് ഷോക്കേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാല്‍, ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പിന്നീട് പറഞ്ഞു. എന്നാല്‍ ഭാഗികമായി അഴുകിയ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ, തലയില്‍ വെടിയേറ്റ മുറിവുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
