ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി
അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻ്ററി സ്കൂളുകളിലും പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് രാവിലെ 10 മുതൽ 1 മണിവരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ ഓറിയൻറേഷൻ പ്രോഗ്രാം നടത്തുകയാണ്.
ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികളെ സഹായിക്കുന്നതിന് എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും പരിശീലനം ലഭിച്ച ഒരു അധ്യാപകൻ കരിയർ ഗൈഡായി ഉണ്ടാകും.
പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ മുമ്പിൽ ഒട്ടേറെ തുടർപഠന സാദ്ധ്യതകളുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ മൂന്ന് സ്ട്രീമുകളിലായി 46 കോമ്പിനേഷനുള്ള ഹയർ സെക്കൻ്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം, ടെക്നിക്കൽ ഹയർ സെക്കൻറ്ററി, ഡിപ്ലോമ കോഴ്സുകൾ, പോളിടെക്നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്.
46 കോമ്പിനേഷനുകളുള്ള സെക്കൻ്ററി ഹയർ കോഴ്സുകളിലൂടെ എത്തിച്ചേരുന്ന 25,000 ത്തോളം ഉന്നത പഠന കോഴ്സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അത് കൊണ്ട് തന്നെ സ്ട്രീമുകളിലെയും ഒരോ കോമ്പിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്അഭിരുചിയിൽ സംശയമുള്ള വിദ്യാർത്ഥികൾക്ക് അതിൽ വ്യക്തത വരുത്താൻ K-DAT എന്ന പേരിൽ ഒരു ഓൺലൈൻ അഭിരുചി പരീക്ഷ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലേത്. സൗജന്യമായി അഭിരുചി പരീക്ഷയും കൗൺസിലിങ്ങും നൽകിവരുന്നുണ്ട്.