2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കും
സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കും. നാളെ വൈകീട്ട് 5 മണി വരെ ആയിരിക്കും സ്കൂളുകളിൽ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുക.അതിനുശേഷം എണ്ണമെടുക്കാൻ അനുവാദമുണ്ടാകില്ല. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും. യു ഐ ഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയാണ് കണക്ക് ശേഖരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.