ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ജോലിയില്‍ പുതിയ ഉദ്യോഗസ്ഥ ഉത്തരവ് തിരുത്തും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹയർ സെക്കണ്ടറി പ്രിൻസിപ്പല്‍മാരെയും അധ്യാപകരെയും സംബന്ധിച്ച് 2025 ആഗസ്റ്റ് 14 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച വിവാദം ശ്രദ്ധയില്‍പ്പെട്ടു. ക്ളറിക്കല്‍ ജോലി കൂടി ചെയ്യണം എന്നത് അടക്കം ഇതില്‍ പറയുന്ന ചില കാര്യങ്ങളില്‍ അധ്യാപകർക്കും പ്രിൻസിപ്പല്‍മാർക്കും പരാതി ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താൻ നിർദേശം നല്കി.
