മത്സ്യത്തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
മത്സ്യബന്ധനത്തിനു പോകാനായി കടല്‍ തീരത്തുള്ള ഷെഡില്‍ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി പാമ്ബു കടിയേറ്റ് മരിച്ചു.വെട്ടുതുറ ചാന്നാങ്കര അർ ത്തി യില്‍ പുരയിടത്തില്‍ സേവ്യർ ലോപ്പസ് (55) ആണ് മരിച്ചത്.
പുലർച്ചെ 1.30 നാണ് സംഭവം. “തണല്‍ ‘ ഷെഡില്‍ ഉറങ്ങിക്കിടക്കവേയായിരുന്നു പാമ്ബുകടിയേറ്റത്. പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി തൊഴിലാളികള്‍ രാത്രി ഇവിടെയാണ് കിടക്കാറുള്ളത്.
കടലില്‍ പോകാനുള്ള സമയമായപ്പോള്‍ തൊഴിലാളിള്‍ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും സേവ്യറിന് ബോധമില്ലായിരുന്നു. തുടർന്ന് തൊട്ടടുത്ത് വലയില്‍ കുരുങ്ങിക്കിടക്കുന്ന മൂർഖൻ പാമ്ബിനെ കണ്ടെത്തി.
