ഷൈന്‍ ടോം ചാക്കോ ചിത്രം ‘സൂത്രവാക്യം’ ഒടിടിയിലേക്ക്
ഷൈന്‍ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്ബോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്ത ‘സൂത്രവാക്യം’ ഒടിടിയിലെത്തി.ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ചിത്രം ഓഗസ്റ്റ് 21 മുതല്‍ ലയണ്‍സ്ഗേറ്റ് പ്ലേയിലും ഓഗസ്റ്റ് 27 ന് ആമസോണ്‍ പ്രൈമിലും സ്ട്രീമിംഗിനായി ലഭ്യമാകും. ഡിജിറ്റല്‍ വിതരണം കൈകാര്യം ചെയ്യുന്നത് നിതിൻ എൻഫ്ലിക്സാണ്. അതുല്യമായ കഥാതന്തുവും ശക്തമായ പ്രകടനവും കൊണ്ട് പ്രശംസ നേടിയ ഒരു നാടക-ത്രില്ലറാണ് സൂത്രവാക്യം. പ്രാദേശിക വിദ്യാർത്ഥികള്‍ക്ക് ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനായി സമയം ചെലവഴിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ സേവ്യർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്.
