Latestകേരളം

സാമ്ബത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിന്റെ വിദേശയാത്രാനുമതി നിഷേധിച്ച്‌ കോടതി

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പുകേസിന്റെ ഭാഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതില്‍ നിന്ന് കോടതി വിലക്കിയത്.അവാർഡ് നൈറ്റില്‍ പങ്കെടുക്കാൻ ദുബായില്‍ പോകാൻ അനുവദിക്കണമെന്നായിരുന്നു സൗബിൻ കോടതിയോട് ആവശ്യപ്പെട്ടത്. ഈ അനുമതി കോടതി തള്ളുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സൗബിനുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.