ഇന്ന് ശ്രീ നാരായണ ഗുരു ജയന്തി
തിരുവനന്തപുരം: ലോകഗുരു ശ്രീനാരായണഗുരുദേവന്റെ 170-ാമത് മഹാജയന്തി ലോകമെമ്പാടും ഇന്ന്ആഘോഷിക്കും. ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയ ദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. ഇക്കുറി ഓണം കഴിഞ്ഞുള്ള ചതയദിനം കന്നിമാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തെ ആയത്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന എന്നും പ്രസക്തമായ ആപ്തവാക്യം പകര്‍ന്നുതന്ന മഹാഗുരുവാണ് ശ്രീനാരായണ ഗുരു. എല്ലാത്തരം സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ നവോത്ഥാന നായകനാണ് അദ്ദേഹം. മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കെടാവിളക്കായി ശ്രീനാരായണ ഗുരു പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീയതകളും വേലിക്കെട്ടുകളുമില്ലാത്ത മനുഷ്യര്‍ സമാധാനത്തോടെ വാഴുന്ന ലോകമായിരുന്നു ശ്രീനാരയണ ഗുരുവിന്റെ സ്വപ്നം.