തലശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

തലശ്ശേരിയിൽ നാളെ ഞായറാഴ്ച പകൽ 2 മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം.കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.

വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും വഴി മാറി  കൂത്തുപറമ്പ് – പൂക്കോട് – പാനൂർ വഴി – കുഞ്ഞിപള്ളിയിലേക്കും, തിരിച്ച് കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി മോന്താൽ പാനൂർ – പൂക്കോട് വഴി ചാലയിലേക്കും തിരിച്ചു വിടേണ്ടതാണ്.

കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും വീനസ് ജംഗ്ഷൻ, കുയ്യാലി, സംഗമം ജംഗ്ഷൻ, എൻ സി സി റോഡ് വഴി പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരണമെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.