ചാലോട്-മയ്യില്‍ ഭാഗങ്ങളിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
മയ്യില്‍ | മയ്യില്‍-മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. വിവിഐപിയുടെ സന്ദര്‍ശന ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
21ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും 22ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും ആണ് നിയന്ത്രണം. മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍, കതിരൂര്‍, പിണറായി, മമ്പറം, അഞ്ചരക്കണ്ടി, ചാലോട്, മയ്യില്‍ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണമെന്ന് പോലിസ് അറിയിപ്പില്‍ വ്യക്തമാക്കി.