മകൻ വിദേശത്ത് വെച്ച് മരിച്ചതറിഞ്ഞ് മാതാവായ ഡോക്ടർ ജീവനൊടുക്കി

മകൻ വിദേശത്ത് വെച്ച് മരിച്ചതറിഞ്ഞ് മാതാവായ ഡോക്ടർ ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്. ദീർഘകാലം കായംകുളം താലൂക്ക് ആശുപത്രിയിലെ സർജൻ ആയിരുന്നു ഡോക്ടർ മെഹറുന്നിസ