റംസാൻ–ഈസ്റ്റർ–വിഷുക്കാലത്തെ വിലവർധന തടയാൻ ലക്ഷ്യമിട്ട്‌ സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത 45 സാധനങ്ങളുടെ വില കുറച്ചു

റംസാൻ–ഈസ്റ്റർ–വിഷുക്കാലത്തെ വിലവർധന തടയാൻ ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ. സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത 45 സാധനങ്ങളുടെ വില കുറച്ചു. ഏപ്രിൽ 13 വരെ ആനുകൂല്യം ലഭിക്കും. പുതുക്കിയ വില ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. സബ്‌സിഡി ഇല്ലാത്ത 15 അവശ്യസാധനങ്ങൾക്കും 10 ശബരി ഉൽപ്പന്നങ്ങൾക്കും മറ്റ് കമ്പനികളുടെ 20 ഉൽപ്പന്നങ്ങൾക്കും കിലോയ്ക്ക്‌ 2 രൂപ മുതൽ 40 രൂപ വരെ കുറയും. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ സാധനങ്ങളുടെ വിലയിൽ 20 മുതൽ 200 രൂപ വരെ വിലക്കുറവുണ്ട്. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നശേഷം സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചിരുന്നില്ല. ഏഴുവർഷത്തിനുശേഷം കഴിഞ്ഞ മാസം 13 സബ്‌സിഡി സാധനങ്ങളുടെ വിലകൾ പൊതു വിപണിയിലെ വിലയുടെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിൽ വില പുതുക്കി നിശ്ചയിച്ചിരുന്നു