Latestകേരളം

അരിയും വെളിച്ചെണ്ണയും വിലക്കുറവില്‍ ലഭ്യമാക്കാൻ സപ്ളൈകോ

കൊച്ചി: ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് സപ്ലൈകോ സംവിധാനമൊരുക്കും.ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയില്‍ സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സപ്ലൈകോ വില്‍പ്പനശാലകളില്‍ സബ്‌സിഡി സാധനങ്ങള്‍ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്‌ സെക്രട്ടറി എം.ജി രാജമാണിക്യം, സപ്ലൈകോ മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. അശ്വതി ശ്രീനിവാസ്‌, സപ്ലൈകോ മാനേജര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.