Latestകേരളം

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതിയുടെ ഇടക്കാല വിധി.
വഖഫ് ചെയ്യണമെങ്കില്‍ 5 വര്‍ഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‌ലാം
മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ
ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള
നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനില്‍ക്കും.
വഖഫ് ബോര്‍ഡില്‍ അമുസ്ലിമിനെ ഉള്‍പ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല. വഖഫ് സ്വത്ത്
സര്‍ക്കാര്‍ സ്വത്ത് കയ്യേറിയിട്ടുണ്ടോ എന്ന തര്‍ക്കം സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന്
നിര്‍ണ്ണയിക്കാന്‍ അധികാരം നല്‍കുന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം
പിന്നീട് പരിഗണിക്കും. നിയമം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ
പ്രധാന വാദം. നിയമം സുപ്രിംകോടതി പൂര്‍ണമായി സ്റ്റേ ചെയ്തിട്ടില്ല.