Latestകേരളം

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും

കൊ ച്ചി: കളമശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും.കളമശേരി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാൻ നിർദേശമുണ്ട്. ഹൈദരാബാദില്‍ നടത്തിയ ഡിഎൻഎ പരിശോധനയില്‍ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയില്‍ തന്നെ മൃതദേഹം സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

കുവൈറ്റില്‍ നിന്ന് ഒക്ടോബറില്‍ കൊച്ചിയിലേക്ക് ഡിപ്പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയില്‍ എത്തിയത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.

ഒടുവില്‍ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സന്റോണ്‍ ലാമ പ്രതികരിച്ചിരുന്നു