സുരേഷ് ഗോപി ചിത്രം ‘മേം ഹൂം മൂസ’ ഒടിടിയിലേക്ക്; ചിത്രം സീ ഫൈവിൽ

സുരേഷ് ഗോപി നായകാനായി എത്തിയ മേ ഹൂം മൂസയുടെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം സീ ഫൈവിൽ നവംബർ 11നായിരിക്കും എത്തുക. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൻറെ കഥ എഴുതിയത് രൂപേഷ് റെയ്ൻ ആണ്.

സുരേഷ് ഗോപിയെ കൂടാതെ ജോണി ആൻറണി, പൂനം ബജ്‍വ, സൈജു കുറുപ്പ്, സ്രിന്ദ, സലിംകുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, അശ്വിനി റെഡ്ഡി, മിഥുൻ രമേശ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിഐ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 30നായിരുന്നു ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്.

കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവടങ്ങളിൽ സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്.