എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍.

എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്. 

ഇന്നലെ വൈകിട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.