അതിഥി അധ്യാപക നിയമനം

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം ഗവ. കോളേജില്‍ 2023-24 അധ്യായന വര്‍ഷം ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പും, പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഇക്കണോമിക്‌സ് മെയ് 15ന് രാവിലെ 10 മണി. ഇംഗ്ലീഷ് മെയ് 16ന് രാവിലെ 9.30 നും, ജേണലിസം 12 മണിക്കും, മലയാളവും ഹിന്ദിയും ഉച്ചയ്ക്ക് 1.30നും. മെയ് 17ന് ബോട്ടണി 9.30ന്, സുവോളജി 11 മണി, കെമിസ്ട്രി 2 മണി. മെയ് 18ന് കോമേഴ്‌സ് രാവിലെ 9.30 നും, ഹിസ്റ്ററി ഉച്ചയ്ക്ക് 1.30 നും അഭിമുഖം നടക്കും. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 1750 രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.ഫോൺ : 04672-235955, 9447447311