അധ്യാപക ഒഴിവ്: 17ന് ഇന്റര്‍വ്യൂ

കണ്ണൂർ : ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ സംഹിത സംസ്കൃത ആൻഡ് സിദ്ധാന്ത വകുപ്പില്‍ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നും അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 നു പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ വച്ച്‌ വാക്ക്-ഇൻ-ഇന്റര്‍വ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുൻഗണന.

ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാൻ കാര്‍ഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം.

ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിനെ പരിഗണിക്കുന്നതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.