അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, മലയാളം എന്നീ വിഷയങ്ങളില്‍ ഓരോ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ഇന്റര്‍വ്യൂ മെയ് 23ന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്ട്രര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം (ഒബിസി- നോണ്‍ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി), എംഎഡ്, നെറ്റ്/ പിഎച്ച്ഡി ഉണ്ടായിരിക്കണം. നെറ്റ് /പിഎച്ച്ഡി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.

ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.ഫോണ്‍. 0490 2320227.