അടുത്ത 5 ദിവസം ചൂട് കനക്കും; പാലക്കാട്‌, കൊല്ലം ജില്ലകളിൽ 39°C വരെ ഉയർന്ന താപനിലയ്ക്ക് സാധ്യത

കൊച്ചി: വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട്‌, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°c വരെയും തൃശൂർ ജില്ലയിൽ 37°c വരെയും താപനില ഉയരും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36° വരെ ചൂട് അനുഭവപ്പെടും

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷസ്ഥിതിക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകൽ 12 മുതൽ മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണം