ഇന്ന് ഒമ്പത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്
ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ താപനില(യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം, കോഴിക്കോട് ,തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും താപനില ഉയരാന്‍ ഇടയുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ(സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയാരാന്‍ സാധ്യതണുണ്ട്. മാര്‍ച്ച് 15 മുതല്‍ 19 വരെയാണ് ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറയിപ്പുള്ളത്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 15 മുതല്‍ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.