കനത്ത ചൂട് തുടരും..കണ്ണൂരിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാല്‍ ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണിത്.
കണ്ണൂര്‍ ജില്ലയിൽ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.