മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ മഞ്ഞ അലർട്ട്
കണ്ണൂർ: ഏപ്രിൽ 27, 28 തീയതികളിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താലപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഏപ്രിൽ 27 മുതൽ മെയ് 01 വരെയുള്ള മുന്നറിയിപ്പാണിത്.