ഉഷ്ണ തരംഗ സാധ്യതതുടരും..! ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ ഇടുക്കിയിലും വയനാട്ടിലും താപനില 35 ഡിഗ്രി സെല്‍ഷ്യസാണ് മറ്റെല്ലാ ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.

തൃശൂരിലും കൊല്ലത്തും 39 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി സെല്‍ഷ്യസുമാണ് ഉയര്‍ന്ന താപനില. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്.

ഉച്ചക്ക് ശേഷം തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷ ആര്‍ദ്രത 55 മുതല്‍ 65 ശതമാനം പരിധിയിലായിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന ചൂടുള്ള അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.

അതിനാല്‍ ജനങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ പ്രത്യേകിച്ച് പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.