സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു, സഞ്ചാരികള്‍ സുരക്ഷിതര്‍

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു. യാത്രക്കാർ സുരക്ഷിതരെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്.

ബുധനാഴ്ച പേടകത്തിൽ കണ്ടെത്തിയ ചോർച്ച മൂന്ന് മണിക്കൂറിനുള്ളിൽ പരിഹരിച്ചിരുന്നു. റഷ്യൻ സഞ്ചാരികളായ സെര്‍ജി പ്രൊക്കോപ്പീവ്, ദിമിത്രി പെറ്റലിന്‍ എന്നിവരുടെ ബഹിരാകാശ നടത്തം മാറ്റിവച്ചു.

സോയൂസ് എംഎസ്-22 പേടകത്തിന്‍റെ ശീതീകരണ സംവിധാനത്തിലെ ചോർച്ചയാണ് താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ കാരണമായത്. സെപ്റ്റംബർ 21നാണ് സോയൂസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.