തലശ്ശേരിയില്‍ നിന്നും പത്തേ കാല്‍ കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍

തലശ്ശേരി നഗരസഭാ പരിധിയിലെ സൈദാര്‍ പളളിയില്‍ ജന്‍ക്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ സ്‌കൂടറില്‍ കടത്തിക്കൊണ്ടുവന്ന പത്തേകാല്‍ കിലോഗ്രം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്നാം പ്രതിയെ തലശ്ശേരി ടൗണ്‍ പൊലീസ് ചൊവ്വാഴ്ച പുലര്‍ചെ കണ്ണൂര്‍ തയ്യില്‍ നിന്നും പിടികൂടി.

കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ശിദിനെ(28)യാണ് ചൊവ്വാഴ്ച പുലര്‍ചെ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. നേരത്തെ ഈ കേസില്‍ കെ എ സിയാദ്(36), കെ ഫൈസല്‍(34) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്‍ ഡി പി എസ് കേസ് ചുമത്തിയ ഇവര്‍ റിമാന്‍ഡിലാണ്.
അന്വേഷണത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, സബ് ഇന്‍സ്പെക്ടര്‍ വി ശാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹിരണ്‍, വിജേഷ് എന്നിവര്‍ പങ്കെടുത്തു