Latestദേശീയം

കാണാതായ 35 വയസുള്ള യുവതിയടെ മൃതദേഹം വാഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍

റോഡ് (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ കാണാതായ 35 വയസുള്ള യുവതിയടെ മൃതദേഹം സ്വകാര്യ വാഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.യുവതിയുമായി ബന്ധമുണ്ടായിരുന്ന 27 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോബിചെട്ടിപ്പാളയം പട്ടണത്തിന് സമീപമുള്ള കൃഷിയിടത്തില്‍ നിന്നാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മഴയെത്തുടർന്ന് കൂണ്‍ ശേഖരിക്കാൻ പാടത്ത് എത്തിയ പ്രദേശവാസികളാണ് മണ്ണില്‍ നിന്ന് രക്തക്കറയുള്ള കത്തിയും മുടിയുടെ കുറച്ച്‌ ഇഴകളും പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അപ്പാക്കുടല്‍ സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ സോണിയ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. നവംബർ രണ്ട് മുതല്‍ സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിധവയായി കഴിയുന്ന സോണിയ മകൻ, മകള്‍, അമ്മ എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.