യൂസ്ഡ് കാർ ബിസിനസ്സ് അവസാനിപ്പിക്കുന്നതായി ഒല

ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ ഒല കാറുകൾ തീരുമാനിച്ചു. ഓൺലൈൻ ടാക്സി സേവന ദാതാവായിരുന്ന ഒല അതിവേഗമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായി മാറിയത്. ഇലക്ട്രിക് സ്കൂട്ടറിന്റെ തുടർച്ചയായി, ഒല ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിലേക്ക് കടക്കുകയാണ്. കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് സെഗ്‌മെന്റായ ഒല ഡാഷ് അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഒല അറിയിച്ചു. 

ഒലയുടെ യൂസ്ഡ് കാർ ബിസിനസ് മേധാവി അരുൺ സിർ ദേശ്മുഖ്, ഓല ഇലക്ട്രിക്കിന്റെ മാർക്കറ്റിംഗ് മേധാവി വരുൺ ദുബെ എന്നിവർ അടുത്തിടെ കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു.

തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ഒല ഡാഷ് അടച്ചുപൂട്ടിയതായും ഇലക്ട്രിക്ക് ഡിവിഷൻ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇലക്ട്രിക് കാർ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒല ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.