കോൺഗ്രസ് ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു; വിവാദ പരാമര്‍ശവുമായി മന്ത്രി വാസവന്‍

തിരുവനന്തപുരം: നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ വാസവൻ. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ 2022 സഭയിൽ അവതരിപ്പിക്കുന്നതിനിടെ ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷാംഗങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തതിന് പിന്നാലെയാണ് വാസവന്‍റെ പരാമർശം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം കോൺഗ്രസിന് അധികാരം കൈമാറി. ഇപ്പോൾ എവിടെ എത്തി? വാസ്തവത്തിൽ, പൊതുവിൽ കോൺഗ്രസിന്‍റെ സ്ഥിതി എടുത്താൽ, ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു എന്നാണ് വാസവൻ പറഞ്ഞത്.