കടബാധ്യത വർധിക്കുന്നു; യുകെ 200000 സർക്കാർ ജോലിക്കാരെ പിരിച്ചിവിടുന്നു
ലണ്ടൻ: രാജ്യത്തിന്റെ കടബാധ്യത ഒഴിവാക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200000 സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കാൻ യുകെ. പൊതുമേഖലാ ജീവനക്കാരുടെ വേതനം 5% വർധിപ്പിക്കാനാണ് യുകെ ആലോചിക്കുന്നത്. ഈ അവസരത്തിൽ ബജറ്റിനേക്കാൾ കൂടുതൽ തുക വേണ്ടിവരുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവർഷം 3.5 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
കടമെടുക്കൽ വർദ്ധിപ്പിക്കാതെ രാജ്യത്തിന്റെ ചെലവുകൾ കൈകാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഈ വർഷം മാത്രം 5.6 ബില്യൺ ഡോളർ സർക്കാർ കണ്ടെത്തേണ്ടതുണ്ട്.