മെറ്റ പിരിച്ചുവിട്ടവരിൽ നെറ്റ്ഫ്ലിക്‌സ് ഷോയിലെ താരവും
വാഷിങ്ടൻ: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിംഗ്’ ൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർ സുരഭി ഗുപ്ത ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം പിരിച്ചുവിട്ട ആയിരക്കണക്കിന് ജീവനക്കാരിൽ ഒരാളാണ്. 2009 മുതൽ അമേരിക്കയിൽ താമസിക്കുന്ന സുരഭി ഗുപ്ത മെറ്റയിൽ പ്രൊഡക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
“ജോലിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. ഒരു ദിവസം രാവിലെ 6 മണിക്ക് പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒരു മെയിൽ സന്ദേശം ലഭിച്ചു. ജനുവരി വരെ കമ്പനിയിൽ തുടരാമെന്ന് മെയിൽ പറയുന്നു. എച്ച്-1 ബി വിസയിലായതിനാൽ, മെറ്റാ വിട്ടതിന് ശേഷം 60 ദിവസം മാത്രമേ യുഎസിൽ തുടരാൻ കഴിയൂ. അതിനാൽ ഞാൻ മറ്റ് ജോലികൾക്കായി ശ്രമിക്കുകയാണ്,” സുരഭി ഗുപ്ത പറഞ്ഞു.
2018 ലെ സൗന്ദര്യമത്സരത്തിൽ സുരഭി ഗുപ്ത മിസ് ഭാരത്-കാലിഫോർണിയ ആയി തിരഞ്ഞെടുക്കപ്പെട്ടു. നവംബർ ആദ്യവാരം, ട്വിറ്ററിന് പിന്നാലെ മെറ്റ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഏകദേശം 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 13 ശതമാനമാണ്.