രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും വലിയ വേദനയിലാണ്. രാജ്ഞിയെ അവസാനമായി ഒരു തവണ കാണാൻ നിരവധി പേർ ക്ഷമയോടെ ക്യൂ നിന്നു. അതേസമയം, അതിനിടയിൽ ‘രാജ്ഞി മരിച്ചില്ല’ എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്.

“രാജ്ഞി മരിച്ചിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. അതിനാൽ, രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറയും” എന്നാണ് മാർക്ക് ഹേഗ് എന്നയാൾ ടെലിവിഷൻ ജീവനക്കാരോട് പറഞ്ഞത്. പബ്ലിക് ഓർഡർ ആക്ട് പ്രകാരമുള്ള കുറ്റത്തിന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഇയാളെ ഉടനെ അറസ്റ്റ് ചെയ്തു.  

രാജ്ഞിയുടെ ശവപ്പെട്ടി കാണുന്നതിനിടെ അറസ്റ്റിലായ രണ്ടുപേരിൽ ഹേഗും ഉൾപ്പെടുന്നു. സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. കൂടാതെ, ഇയാളുടെ പെരുമാറ്റത്തിന് 10,888 രൂപ പിഴയും ചുമത്തി. ലൈം​ഗികാതിക്രമ പരാതിയിൽ മൂന്നാമതൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.