ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം
ടോക്കിയോ: ഭരണകക്ഷിയായ എൽഡിപി സഖ്യം ജപ്പാൻ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 146 സീറ്റുകൾ നേടി.
തിരഞ്ഞെടുപ്പ് ഫലങ്ങൾ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിക്ക് ഏറെ അനുകൂലമായെന്നാണ് ഫലം സൂചിപ്പിക്കുന്നത്. 2025 വരെ മുടക്കമില്ലാതെ അധികാരത്തിൽ തുടരാൻ കിഷിദയ്ക്ക് കഴിയും. ദേശീയ സുരക്ഷ, സാമ്പത്തിക നയം, യു.എസ്. യുദ്ധാനന്തര സമാധാന ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതുൾപ്പെടെ എൽഡിപിയുടെയും കിഷദയുടേയും ദീർഘകാല നീക്കങ്ങൾക്ക് ഈ വിജയം കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.