സസ്പെൻസ് നിറച്ച് ‘മോൺസ്റ്റർ’ ട്രെയിലർ എത്തി

പുലിമുരുകന് ശേഷം വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ‘മോൺസ്റ്ററിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസും നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. സിദ്ദീഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന, സാധിക വേണുഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് ദേവാണ് സംഗീത സംവിധായകൻ.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും സ്റ്റണ്ട് സിൽവ സംഘട്ടനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.