Latestദേശീയം

തെലുങ്കനായിൽ പിതാവ് മൂന്ന് പെൺകുട്ടികളെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്നു

തെലുങ്കനായിൽ പിതാവ് മൂന്ന് പെൺകുട്ടികളെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്നു.കാമറെഡ്ഡി ജില്ലയിൽ എട്ട്, ഏഴ്, അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് തന്നെ ഇവരെ റിസർവോയറിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പിതാവിനോടൊപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയ കുട്ടികള്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. കുട്ടികളെ കണ്ടെത്താനാകാതെ വന്നതോടെ പോലീസില്‍ വിവരമറിയിക്കുകയും, മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ നടത്തിയ വിശദമായ തിരച്ചിലിനൊടുവില്‍ റിസർവോയറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

ആദ്യം രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ലഭിച്ചതിനെ തുടർന്ന് നടത്തിയ തുടർച്ചയായ തിരച്ചിലിലാണ് എട്ട് വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. നിലവില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അതിദാരുണമായ ഈ കൊലപാതകത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.