Latestകേരളം

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം.മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP) പരാതി നല്‍കി. സംഭവത്തില്‍ സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്സ്‌ആപ്പ് വഴിയാണ് മുംബൈ പൊലിസാണെന്ന് പരിചയപ്പെടുത്തി സംഘം തിരുവഞ്ചൂരിനെ ബന്ധപ്പെട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് ഉപയോഗിച്ച്‌ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതില്‍ മുംബൈ പൊലിസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇവർ അറിയിച്ചത്. കേസിന്റെ ഭാഗമായി വെർച്വല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മറ്റു നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഭീഷണി.സംഭവത്തില്‍ സംശയം തോന്നിയ തിരുവഞ്ചൂർ ഉടൻ തന്നെ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.