Latestകേരളം

ജ്യൂസില്‍ വിഷം കലക്കി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം:വിഷം കഴിച്ച്‌ ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസില്‍ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്.ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നതു വ്യക്തമല്ല.