തൊഴിലുറപ്പ് ജോലികളെ കുറിച്ച് പരാതികളുണ്ടോ? ഇനി ‘ജൻമന രേഖ’ ആപ്പിലൂടെ നല്‍കാം.
ഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) വഴി നടത്തുന്ന ജോലികളെക്കുറിച്ചു കേന്ദ്ര സർ ക്കാരിനു നേരിട്ടു പരാതി അറിയിക്കാൻ വഴിതെളിയുന്നു.
തൊഴിലുറപ്പു പദ്ധതിയില്‍ ഹാജർ രേഖ പ്പെടുത്താനുപയോഗിക്കുന്ന ‘ജൻമന രേഖ’ ആപ്പ് വഴിയാണു പരാതി അറിയിക്കേണ്ടത്. തൊഴിലാളികള്‍ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയവക്കൊപ്പം വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.
ഇതുവരെ എം.ജി.എൻ.ആർ.ഇ.ജി.എ പോർട്ടല്‍ വഴിയാണു പരാതികള്‍ സ്വീകരിച്ചിരുന്നത്. നാഷനല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജൻമനരേഖ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആപ്പില്‍ വിവരങ്ങള്‍ ലഭ്യമാണ്.