ഡോ.ആനക്കൈ ബാലകൃഷ്ണന് കോറസ് മാണിയാട്ടിൻ്റെ ആദരം
തൃക്കരിപ്പൂർ:മാനേജ്മെൻ്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണന് മാണിയാട്ട് കോറസ് കലാസമിതി ആദരവ് നൽകി. പ്രശസ്ത സിനിമാ നടി ഉർവ്വശി ഉപഹാരം നൽകി. കലാസമിതിയുടെ നേതൃത്വത്തിൽ നാടകകുലപതി എൻ.എൻ. പിള്ളയുടെ സ്മരണാർത്ഥം നവംബർ 14 മുതൽ നടന്നു വരുന്ന നാടക മത്സരത്തിൻ്റെ സമാപന വേദിയിൽ വെച്ചായിരുന്നു ആദരവ്.
ആയിരങ്ങൾ പങ്കെടുത്ത ഗംഭീര സദസ്സായിരുന്നു. മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നടൻമാരായ വിജയരാഘവൻ , പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ജോണി ആൻ്റണി രമേഷ്,മനോജ്, കൂടാതെ,ഇ.പി. രാജഗോപാൽ , രാജ് മോഹൻ നീലേശ്വരം , പി.വികുട്ടൻ , ടി.വി ബാലൻ , ഉദിനൂർ ബാലഗോപാലൻ എന്നിവർ സംസാരിച്ചു. ഡോ.ആനക്കൈ ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.
