തൃശ്ശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യുവ ഡോക്ടര്‍ ട്രെയിൻ തട്ടി മരിച്ചനിലയില്‍
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യുവ ഡോക്ടര്‍ ട്രെയിൻ തട്ടി മരിച്ചനിലയില്‍
മലപ്പുറം വെണ്ണിയൂർ തിരൂരങ്ങാടി മടപ്പള്ളി വീട്ടില്‍ അബ്ദുല്‍ റഹ്മാന്റെ മകൻ മുഹമ്മദ് റയാൻ ആണ് (25) മരിച്ചത്. മാനസികാരോഗ്യ വിഭാഗം ഡോക്ടറായിരുന്നു.
രാവിലെ 10.30ന് അത്താണി, വെളപ്പായ റെയില്‍വേ ഗേറ്റുകള്‍ക്ക് മധ്യേയുള്ള സ്ഥലത്താണ് അപകടം. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കു പോകുന്ന ഏറനാട് എക്സ്പസ് തട്ടിയായിരുന്നു മരണം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റി.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സർജനായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
